റിയാദ് : രണ്ട് ദിവസം മുമ്പ് റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദ്ധയാഘാതമാണ് മരണകാരണം .തിരുവനന്തപുരം നെടുമങ്ങാട് നാലാഞ്ചിറ സ്വദേശി പാറോട്ടുകോണം താഴെ കല്ലുവിള വീട്ടിൽ ശിവകുമാറിനെയാണ് (38) മരിച്ച നിലയിൽ കണ്ടത് .റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ രണ്ടു ദിവസമായി വാഹനവുമായി കാണാതായതിനെ തുടർന്ന് സ്വദേശി തൊഴിലുടമ ഇയാളെയും വാഹനവും കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം മലയാളി പ്രവാസി സംഘടനകൾ സമൂഹമാധ്യമത്തിലൂടെ വിവരം കൈമാറി അന്വേഷണം നടത്തിയിരുന്നു. പോലീസ് കണ്ടെത്തിയ അന്വേഷണത്തിൽ റിയാദ് തൂക്കുപാലത്തിനു സമീപം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.
റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
