കൊച്ചി: സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ സബ്ജില്ല ജില്ലാ മത്സരങ്ങൾ നടത്താതെ നേരിട്ട് സംസ്ഥാനതല മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് ബോധ്യപ്പെടുത്തി കൊണ്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനങ്ങൾ നൽകി. ഇക്കാര്യം വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
സബ്ജില്ല ജില്ലാതല മത്സരങ്ങൾ നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നു. രണ്ടായിരം രൂപ രജിസ്ട്രേഷൻ ഫീസ് അടക്കണമെന്ന വിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശം സ്കൂളുകൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. നേരിട്ട് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഭീമമായ തുക മത്സരത്തിന് ആവശ്യമായി വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേരിട്ട് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും മറ്റും പരിഗണിച്ച് സബ്ജില്ലാ ജില്ലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ. വൈ.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
