തിരുവനന്തപുരം: ദേശീയ മലയാളം വേദി പൂജപ്പുര ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന കുടുംബ സംഗമ പരിപാടിയിൽ ഗാനാലാപന രംഗത്ത് മികവ് തെളിയിക്കുന്ന അലൻ രാജേഷിനെ ചെയർമാൻ പനച്ചമൂട് ഷാജഹാൻ ഉപഹാരം നൽകി ആദരിച്ചു. ഗായകൻ സമീർ തങ്ങൾ, ആറ്റിങ്ങൽ സുരേഷ്, ഡാൻസർ അസ്ന റഷീദ്, പ്രസിഡണ്ട് മുജീബ് റഹ്മാൻ, ചെയർപേഴ്സൺ അഡ്വ: ഫസീഹ റഹീം, അഡ്വക്കേറ്റ് ബിന്ദു, ഗായകൻ അബൂബക്കർ,ഡാൻസർ ശാരദ, ശോഭന,ബീവി ജഹാൻ എന്നിവർ സംബന്ധിച്ചു.
