തൃശൂർ : ഓണഘോഷത്തിൻ്റെ സമാപനം കുറിച്ച് തൃശൂർ നഗരത്തെ പുലികൾ കീഴടക്കിയത് ശ്രദ്ധേയയായി.തിരുവോണം തിരുതകൃതി, രണ്ടോണം ഞണ്ടുംഞൗനിയും, മുന്നോണം മുക്കിയും മുളിയും, നാലോണം നക്കിയും നുണഞ്ഞും നാലോണത്തിൻ്റെ ഓണവധിയോടെ ഓണാഘോഷത്തിന് സമാപാനം കുറിക്കും. അഞ്ചോണം അരിവാളും വള്ളിയും.
നാലോണത്തിൻ്റെ സമാപനമായി
തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിൽ ഒൻപത് ദേശക്കാരുടെ പുലിക്കളി ഫ്ലോട്ടുകൾ അണിനിരന്നു..
യുവജന സംഘം വിയ്യൂർ ദേശം, ശങ്കരംകുളങ്ങര ദേശം, കാനട്ടുകര ദേശം,പുങ്കുന്നം ദേശം, നായ്ക്കനാൽ ദേശം, കുട്ടൻകുളങ്ങര ദേശം, വെളിയന്നൂർ ദേശം, കുറ്റുമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം.
കുട്ടംകുളങ്ങര ദേശത്തിൻ്റെയും, പാട്ടുരായ്ക്കൽ ദേശത്തിൻ്റെയും, മാലിന്യമുക്ത കേരളത്തിൻ്റെ പ്ലോട്ട് മാതൃകയായി.
ശങ്കരംകുളങ്ങര ദേശം ലഹരിക്കെതിരെയും, മാലിന്യം വലിചെറിയുന്നതിനെതിരെയും, തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം വിതരണമരുതെന്ന ബോധവത്ക്കരണ ഫ്ലോട്ടും,ശുചിത്വ മിഷൻ തൃശൂർ കോർപ്പറേഷൻ വൃത്തി ദി കേരള ക്ലീൻ 2025 ക്ലോൺക്ലേവിൽ മികച്ച കോർപറേഷനുകളിൽ തൃശുർ കോർപ്പറേഷന് രണ്ടസ്ഥാനം ലഭിച്ച ഫ്ലോട്ടും പ്രദർശിപ്പിച്ചു. അയ്യന്തോൾ ദേശത്തിൻ്റെ പുലിമീൻ ഫ്ലോട്ടും ശക്തൻ തമ്പുരാൻ്റെ പ്രതിമയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മത സൗഹാർദ്ദ ഫ്ലോട്ടും ,തൃശൂർ കോർപ്പറേഷൻ്റെ ലഹരിക്കെതിരെയുള്ള ഹെൽത്ത് വിഭാഗത്തിൻ്റെ ഫ്ലോട്ടും ,ചക്കാമുക്ക് ദേശത്തിൻ്റെ എ.ഡി 3000 ത്തിൽ സംഭവിക്കാനിരിക്കുന്ന റോബോട്ടിക് ആർട്ടിഫിഷൽ ഇൻ്റലിജൻ്റ്സ്ഫ്ലോട്ടുംശ്രദ്ധേയമായി. ഫ്ലോട്ടുകൾക്കെല്ലാം ഏറെപ്രത്യേകതയുണ്ടായിരുന്നു. വർണ്ണാഭമായ ശോഭയിൽ തൃശൂർ നഗരത്തെ പ്രകാശിപ്പിച്ച് കൊണ്ട് പുലിക്കളിക്ക് സമാപനം കുറിച്ചു.
സിറ്റി വോയ്സ് തൃശൂർ ബ്യൂറോ