കൊച്ചി: എറണാകുളം നോർത്ത് പറവൂർ കോട്ടുവള്ളിക്ക് സമീപം ജ്യേഷ്ഠൻ സജീഷിനെ അനുജൻ സജിത്ത് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി സജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സജിത്തിന് മാനസിക പ്രശ്നം ഉണ്ടെന്നാണ് വിവരം. തലയിലും നെറ്റിയിലും വെട്ട് ഏറ്റിട്ടുണ്ട്. ഒരു ചെവി മുറിഞ്ഞു പോയി. ഇന്ന് രാവിലെ നോർത്ത് പറവൂർ കോട്ടുപള്ളിക്ക് സമീപമാണ് സംഭവം നടക്കുന്നത്. രക്ഷിതാക്കൾ മരിച്ചതോടെ, ഈ അടുത്തു ഇവരുടെ മുത്തശ്ശിയും മരിച്ചതോടെ സഹോദരങ്ങളായ സജീഷും സജിത്തും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച 6:00 മണിയോടെ തലയ്ക്കു വെട്ടേറ്റ സജീഷ് രക്തത്തിൽ കുളിച്ച് തൊട്ടടുത്തുള്ള ബന്ധുകൂടിയായ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ സജിത്തും ആ വീട്ടിലേക്ക് ഓടിക്കയറി .ഇതോടെയാണ് സജിത്ത് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ചതാണ് എന്നുള്ള വിവരം പുറത്തറിയുന്നത്.നാട്ടുകാർ ചേർന്ന് സതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.