ഏറ്റുമാനൂരിലും പോലീസ് അതിക്രമം മുൻപോലീസുകാരന്റെ മകന് ക്രൂരമർദ്ദനം.

കോട്ടയം .കുന്നംകുളം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു  പോലീസ് മർദ്ദനം കൂടി സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു.ആറുമാസം മുമ്പ് ഏറ്റുമാനൂർ പോലീസിന്റെ  ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത് മുൻപോലീസുകാരന്റെ മകന് ആയിരുന്നു. ഏറ്റുമാനൂർ പാറോലിക്കൽ ശ്രീ നന്ദനം വീട്ടിൽ എസ് കെ രാജീവിന്റെ മകൻ അഭയ് എസ് രാജീവി(25)നാണ്. ഏറ്റുമാനൂർ എസ്എച്ച്ഓ  അൻസിലിന്റെ നേതൃത്വത്തിൽ ആറുമാസം മുമ്പ് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതും ഫോൺ നിലത്തെറിഞ്ഞു തകർക്കുന്നതും സോഷ്യൽ, സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി.

കഴിഞ്ഞ മാർച്ച് 20ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. റോഡിലൂടെ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് യുവാവിന്റെ ബൈക്കിൽ തട്ടുമെന്ന് നിലയിൽ കടന്നുപോയി അപകടകരമായി ബസ് ഓടിച്ചതിന് ചോദ്യംചെയ്യാൻ ഇയാൾ സ്റ്റാൻഡിൽ എത്തി, ബസ് ജീവനക്കാരനെ ചോദ്യം ചെയ്തു .ബസ് ഡ്രൈവ് പോലീസിൽ അറിയിച്ചു .സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ വളഞ്ഞ് ലാത്തി ഉപയോഗിച്ചു മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷൻ അടുത്തുള്ള ജനമൈത്രി മീഡിയേഷൻ സെൻററിൽ കൊണ്ടുപോയി മകനെ ക്രൂരമായി അടിച്ചെന്ന് അച്ഛൻ രാജീവ് പറയുന്നു. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മുഖ്യമന്ത്രി, ഡിജിപി ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് വീട്ടുകാർ പരാതി നൽകി. എന്നാൽ പ്രതികാര നടപടിയുമായി പോലീസ് മുന്നോട്ടു പോകുകയായിരുന്നു.യുവാവിനെതിരെ ജൂലൈിൽ കാപ്പ ചുമത്തി. ഇതിനെതിരെ ഇയാളുടെ അച്ഛൻ രാജീവ് ഹൈക്കോടതിയെ സമീപിച്ചതോടെ കാപ്പ റദ്ദാക്കി .അവിടെയും തീർന്നില്ല  ജോലി നേടുന്നതിന് രാജീവും സഹോദരനും വ്യാജ ജാതി സർട്ടിഫിക്കറ്റ് ആണ് സമർപ്പിച്ചതെന�

Leave a Reply

Your email address will not be published. Required fields are marked *