തിരു :മുഖ്യമന്ത്രിയും സർക്കാരും ഫലസ്തീനിൽ മോചനപോരാട്ടങ്ങളെ ആവർത്തിച്ചുപിന്തുണച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടുകളെ അപലപിച്ചുകൊണ്ട് കണ്ണൂരിൽ ജി ഐ ഒ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ കേസെടുക്കുകയും ചെയ്തനടപടി ദുരൂഹതയുള്ളതാണെന്നും സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടൽ നടത്തണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫലസ്തീനിൽ ഇരകൾക്കൊപ്പമാണ് എൽ ഡി എഫ് സർക്കാർ നിലകൊള്ളുന്നത് പാർട്ടി കോൺഗ്രസ്സിൽ മുഖ്യമന്ത്രിഉൾപ്പെടെ യുള്ള എല്ലാനേതാക്കുന്മാരും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കഫിയധരിച്ചാണ് പങ്കെടുത്തത്. അങ്ങനെയുള്ള സർക്കാരിന്റെ ആഭ്യന്തരവകുപ്പ് ഫലസ്തീൻ അനുകൂലപ്രകടനം നടത്തിയതിന്റെ പേരിൽ കേസെടുത്തനടപടി അന്വേഷണം നടത്തേണ്ടതാണെന്നും മുഖ്യമന്ത്രി ഇടപെട്ട്ആശങ്ക അകറ്റണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
