ലോക റിക്കാർഡ് സമ്മാനിച്ചു

കോട്ടയം: ഓർത്തഡോക്സ് സുറിയാനി സഭയിലെ സൺഡേ സ്കുളുകളുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ കൈയെഴുത്തിന് ലോക റിക്കാർഡ് സമർപ്പിച്ചു. കോട്ടയം പാമ്പാടി ദയറയിൽ സംഘടിപ്പിച്ച ചടങ്ങിൽ
ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു ദില്ലി ഭദ്രാസാ നാധിപൻ യൂഹനോൻ മാർ ദിമിത്രിയോസ് മെത്രാപോലിത്ത ഉത്ഘാടനം ചെയ്തു.
കുമാരി പ്രിയ മാത്യൂ മുഖ്യാതിഥിയായിരുന്നു.
യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് കൈമാറി.
2025 ഓഗസ്റ്റ് 10 ന് 
കോട്ടയം   രൂപതയിലുടനീളമുള്ള 80 പള്ളികളിൽ നിന്നുള്ള
സൺഡേ സ്കൂളുകളെ പ്രതിനിധികരിച്ച്   6,800 പേർ മലയാളം ബൈബിൾ  പകർത്താൻ ഒത്തുകൂടി. കോട്ടയം ഭദ്രാസനാധിപനോ ടൊപ്പം സൺഡേ സ്കൂൾ വിദ്യാർത്ഥികൾ,  അധ്യാപകർ, സഭാംഗങ്ങൾ എന്നിവർ ചേർന്നാണ് ഒരു മണിക്കൂർ കൊണ്ട് വിശുദ്ധ വേദപുസ്തകത്തിലെ 66 അധ്യായങ്ങൾ എഴുതിയത്. ഇവ 16 വാല്യങ്ങളായി ബൈൻഡ് ചെയ്ത് പാമ്പാടി ദയറായിൽ സൂക്ഷിച്ചിരിക്കുന്നു. പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ സംഘടിപ്പിച്ച
മെൽസോ സമർപ്പണ സംഗമം ശാതോത്തര സുവർണ്ണ ജൂബിലി സംഗമത്തോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ
വെരി റവ.കുര്യൻ തോമസ് കോർഎപ്പിസ്കോപ്പ,ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. ഡോ. തോമസ്. പി. സഖറിയ, ഫാ. കെ.എം.സഖറിയ, വിനോദ്.എം.സഖറിയ, ഏബ്രഹാം ജോൺ , ജോസഫ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *