കോഴിക്കോട് : ചത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ നടപടി അപലപനീയമാണെന്ന് എൻ.സി.പി യുടെ മഹിളാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സൈരാബാനു പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും തകർക്കുന്ന ശക്തികൾക്കെതിരെ പോരാടുമെന്നും എല്ലാ മതവിഭാഗങ്ങൾക്കും ഇന്ത്യൻ ഭരണഘടന നൽകുന്ന സംരക്ഷണം ഉറപ്പാക്കണമെന്നും സൈരാബാനു ചൂണ്ടികാട്ടി.
കന്യാ സ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്
