കൊച്ചി: വിഷ്ണു വിശാൽ,ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രം ആണ് ഗാട്ട ഗുസ്തി.ഇതിൻറെ സൂപ്പർഹിറ്റ് വിജയത്തിനുശേഷം രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ് .സിനിമയുടെ ഔദ്യോഗിക പ്രമോ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെ ഇടയിൽ സംഭവിക്കുന്ന രസകരമായ ഭാഗങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉണ്ടാവുക.ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യഭാഗത്തിലെ പ്രധാന ആകർഷണം .ചിത്രത്തിൽ മലയാളിയായ പെൺകുട്ടിയയാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത് .ആദ്യഭാഗത്തിൽ അണിനിരന്ന് ആളുകൾ തന്നെയാവും രണ്ട് ഭാഗത്തിലും ഉണ്ടാവുക. ഹരീഷ് പേരടി, ശ്രീജ രവി , കരുണാസ്,കാളി വെങ്കിട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.വേൽസ് ഫിലിം ഇൻറർനാഷണലും വിഷ്ണു സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
ഐശ്വര്യ ലക്ഷ്മിയുടെ “ഗാട്ട ഗുസ്തി” രണ്ടാം ഭാഗം വരുന്നു .
