മൂന്നാം നൊമ്പരം സെപ്തംബർ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

കൊച്ചി: ഏഴു നൊമ്പരങ്ങൾ,അതിൽ പന്ത്രണ്ടാം വയസ്സിൽ മറിയത്തിന്റെ പുത്രൻ യേശുവിന്റെ തിരോദാനമാണ് മൂന്നാമത്തെ നൊമ്പരം. യെരുശലേം തിരുനാളിൽ  പങ്കെടുത്ത ദിവസം  യാത്രക്കൊടുവിൽ തന്റെ ഓമന പുത്രൻ  കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു. പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം  എന്ന ചിത്രത്തിന്റെ കഥാ തന്തു.

സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്.
ഡി ഒ പി രാമചന്ദ്രൻ.
എഡിറ്റർ കപിൽ കൃഷ്ണ.

ഗാനരചനയും സംഗീതസംവിധാനവും  ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാഗ്രൗണ്ട് സ്കോർ മറിയദാസ് വട്ടമക്കൾ. ബാഗ്രൗണ്ട് മിക്സിങ് അനൂപ് അനിൽകുമാർ.മേക്കപ്പ് നെൽസൺ സി വി. കോസ്റ്റ്യൂംസ് മിനി ഷാജി. കൊറിയോഗ്രാഫി വിസ്മയാദേവൻ. ഡിടിഎസ് മിക്സിംഗ് ഗണേഷ് മാരാർ. ഡി ഐ കളറിസ്റ്റ് സുരേഷ് എസ് ആർ. വിഎഫ് എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ ഷി റോയ് ഫിലിം സ്റ്റുഡിയോ. അസോസിയേറ്റ് ഡയറക്ടർ ടോണി അത്തിക്കളം,നെൽസൺ സി വി. ഫൈനാൻസ് കൺട്രോളർ വിൽസൺ സി വി. പ്രോഗ്രാമർ മധു പോൾ. സ്റ്റുഡിയോസ് ഫുൾ സ്ക്രീൻ സിനിമാസ്&കെജിഎഫ് കൊച്ചി. പ്രൊഡക്ഷൻ കൺട്രോളർ ദേവരാജൻ എൻ കെ. ടൈറ്റിൽ ഗ്രാഫിക്സ് സിമിൽ ജോസ്. പബ്ലിസിറ്റി ഡിസൈൻസ് കോളിൻസ് ലിയോഫിൽ.
പി ആർ ഒ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *