തൃശൂർ : പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ബഹുവർഷ പദ്ധതിയായി 46 ലക്ഷം രൂപ ചെലവഴിച്ചാണ് ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അഡ്വ.വി. ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നും 11 ലക്ഷം രൂപ ചെലവഴിച്ച് സ്‌ഥാപിക്കുന്ന 2 ഹൈമാമാസ്റ്റ് ലൈറ്റുകളുടെയും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 2 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന ഓപ്പൺ ജിമ്മിലേക്ക് ഉപകരണങ്ങൾ സ്‌ഥാപിക്കലും ഉൾപ്പടെയുള്ള പദ്ധതികൾ അടിയന്തരമായി ഗ്രൗണ്ടിൽ പൂർത്തീകരിക്കപ്പെടുകയാണ്.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് മുഖ്യാതിഥിയായി. പുത്തൻചിറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഐവിൻ ഗോഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ ഡേവിസ് മാസ്റ്റർ, പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, വൈസ് പ്രസിഡന്റ് എ.പി വിദ്യാധരൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. എൻ രേണുക, വാസന്തി സുബ്രമണ്യൻ, സംഗീത അനീഷ്,, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യാേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
