അമ്പലത്തറ: ഓണാവധിക്കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി അമ്പലത്തറ കൊർദോവ സ്കൂളിൽ വച്ച് മൈറോ മാർഷ്യൽ കരാട്ടെ സ്കൂൾ കരാട്ടെ കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി.
കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കി കൊണ്ട് അലസത വെടിയാനും, മാനസിക, ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും ബുദ്ധിവികാസം , ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും അതോടൊപ്പം ലഹരിയിൽ നിന്ന് മുക്തമായി നല്ലൊരു വ്യക്തിയെ വാർത്തെടുക്കാൻ അത് വഴി സ്വയരക്ഷയ്ക്ക് ആവശ്യമായ അയോധനകലകൾ സ്വായത്തമാക്കാനും വേണ്ടിയാണ് Meiro Martial KARATE ഊന്നൽ നൽകുന്നത് എന്നുo മുതിർന്ന കാരാട്ടെ അധ്യാപനും എക്സാമിനറും ആയ കിയോശി. അബ്ദുൽ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം കളർ ബെൽറ്റ് ടെസ്റ്റ് നടത്തുക വഴി കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം വർദ്ധിക്കുകയും സ്കൂൾ ഗെയിംസ്, ഒളിമ്പിക് ഗെയിംസ് പോലുള്ള സർക്കാര് നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത് നാടിൻ്റെ അഭിമാനം ആയി മാറാനും അവർക്ക് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിൻ്റെ കേരള സ്പോഴ്സ് കൗൺസിൽ അംഗീകാരം ലഭിച്ച കേരള കരാട്ടെ അസോസിയേഷൻ (KKA) അഫിലിയേഷനോട് കൂടിയൂം, സ്പോഴ്‌സ്സ് കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം ജില്ല (SKAT) യുടേയും കീഴിൽ ആണ് മൈറോ മാർഷ്യൽ കരാട്ടെ സ്കൂൾ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെസ്റ്റിൽ സെമ്പായിമാരായ ജംഷാദ്, ഇർഫാൻ, ആദർശ്, ഐശ്വര്യ, പൗർണമി, ഫാരിസ്, രെഹ്‌ന, ആസ്വിമ, റെയ്ഹാന, റിസ്‌വാൻ എന്നിവർ പങ്കെടുത്തു. 2025 നവoമ്പർ അവസാനം ആയിരിക്കും ഇപ്രാവശ്യത്തെ ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുക എന്ന് സെക്രട്ടറി ജാംശാദ് പറഞ്ഞു.
