കൊച്ചി: നെടുമ്പാശ്ശേരി വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച നാലു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി .വിപണിയിൽ നാല് കോടിയിലേറെ രൂപ വില വരും ഇതിന്. തൃശ്ശൂർ ഇരിങ്ങാലക്കുട കരുവന്നൂർ ചിറയത്ത് സെബി ഷാജുവാണ് പിടിയിലായത് .മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ഇന്നലെ രാത്രി ബാങ്കോക്കിൽ നിന്ന് കോലാലമ്പൂർ വഴി കൊച്ചിയിൽ എത്തിയതാണ് ഇയാൾ. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ പല തവണ ലഹരി കടത്തിന് പിടിയിലായിട്ടുണ്ട്.
