അയ്യപ്പഭക്തരുടെ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞു
പീരുമേട് : ഇന്നലെ രാവിലെ ഒമ്പതോടുകൂടി വണ്ടിപ്പെരിയാർ കറിക്കുഴിയിലെ വീട്ടിൽ നിന്നും ജോലിസ്ഥലമായ അടിമാലിയിലേക്ക് പോവുകയായിരുന്നു സ്വദേശി. പ്രവീൺകുമാറിന്റെ ബൈക്കിലാണ് തമിഴ്നാട്ടിൽ നിന്ന് വന്ന അയ്യപ്പഭക്തരുടെ വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രവീൺകുമാറിന്റെ കാല് ഒടിയുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പോലീസ് നടപടി സ്വീകരിച്ചു.
അയ്യപ്പഭക്തരുടെ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞു
