കോഴിക്കോട്: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ “അപസ്മരത്തെ കുറിച്ചുള്ള അറിവിലെ ശരിയും തെറ്റും” ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട് നിർവ്വഹിച്ചു.
തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ പ്രവർത്തനം മൂലമുണ്ടാകുന്ന ഒരു രോഗമാണ് അപസ്മാരം.
രോഗത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനും രോഗലക്ഷണങ്ങളെക്കുറിച്ചും, നൂതന ചികിത്സയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനും വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നൂറുക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ പ്രൊവിഡൻസ് സ്കൂളിലെ അതിഥിയും യുപി വിഭാഗത്തിൽ ലയോള സ്കൂളിലെ ദ്രുപത് ദേവ് എ.എനും, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഫറോക്ക് എഫ് എച്ച് എസ് സ്കൂളിലെ ഹംദാ ഫാത്തിമയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം ദാനം കാലിക്കറ്റ് എഫ്സി ടീം ഹെഡ് കോച്ച് എവർ ഡെമാൾഡെ, താരങ്ങളായ അജ്സൽ, സോസ, ഹജ്മൽ,റിച്ചാർഡ് തുടങ്ങിയവർ ചേർന്ന് നൽകി. ക്യാമ്പയനുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ചർച്ചകൾക്ക് ഡോ. അഷ്റഫ് വി. വി, ഡോ.മുരളി കൃഷ്ണൻ വിപി ,ഡോ.അബ്ദുറഹിമാൻ, ഡോ.ശ്രീകുമാർ ടികെ, ഡോ. പൂർണ്ണിമ നാരായണൻ നമ്പ്യാർ, ഡോ.കൃഷ്ണപ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശീയ അപസ്മാര ദിനാചരണ ക്യാമ്പയിൻ നടത്തി.
