മലപ്പുറം : ശിശുദിനത്തിൽ ഇരട്ടകളായ സഹപാഠികൾക്ക് അനുമോദനവുമായി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘ഇരട്ടകളുടെ ചിരിയിൽ’ എന്ന ശീർഷകത്തിൽ പ്രോഗ്രാം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർഥികളായ 30 ജോഡി ഇരട്ടസഹോദരങ്ങളെ ചടങ്ങിൽ അനുമോദിച്ചു.ഓരോ ജോഡിയെയും ഒരുമിച്ചു പൊന്നാട അണിയിക്കുകയും ശിശുദിന പ്രതീകമായി ചുവന്ന റോസാപുഷ്പങ്ങൾ സമ്മാനിക്കുകയും ചെയ്തു. രാഷ്ട്ര പുനർ നിർമാണത്തിന് നെഹ്‌റു നൽകിയ സംഭാവനകളെ കുട്ടികൾ അനുസ്മരിച്ചു.മാനേജർ ഇ കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജിത്ത് കെ മേനോൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ, പി ഇഖ്‌ബാൽ, പി എം ശംസുദ്ധീൻ എന്നിവർ സംസാരിച്ചു. കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, വി ഫാസിൽ,ടി മുഹമ്മദ്, എം പി റജില എന്നിവർ നേതൃത്വം നൽകി.

