കോട്ടയം- ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ
വിവിധ അംഗനവാടികൾക്ക് 58 ടിവികളും, 99
മിക്സികളും
വിതരണം ചെയ്തതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാലാ അറിയിച്ചു. അംഗനവാടികളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, ബൗദ്ധിക വളർച്ചയ്ക്കും ടിവികളിലൂടെ സംപ്രേഷണം ചെയ്യുന്ന മൂല്യവത്തായ പരിപാടികൾ ഉപകാരപ്രദമാകും.
അതേപോലെ തന്നെ- അംഗനവാടി കുട്ടികൾക്കായുള്ള പോഷക ആഹാരപദാർത്ഥങ്ങൾ പാകപ്പെടുത്തുന്നതിനും മിക്സിയിലൂടെ സാധ്യമാകും എന്നതാണ്
മിക്സി വിതരണത്തിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024-25
പദ്ധതിയിൽ പെടുത്തി 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കാൻ കടുത്തുരുത്തി ഡിവിഷനിലേക്ക് വകയിരുത്തിയിരുന്നതെന്നു ജോസ് പുത്തൻകാല പറഞ്ഞു.
ടിവികളുടെയും മിക്സികളുടെയും
വിതരണ ഉദ്ഘാടനം-
കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ മുകളിൽ ഉള്ള
അങ്ങന വാടിയിൽ വച്ച്- ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാലാ നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
നയന ബിജു, സെലീനാമ്മ ജോർജ് , നളിനി രാധാകൃഷ്ണൻ, സെലീനാമ്മ ജോർജ്,
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി എലിസബത്ത്
ടോമി നിരപ്പിൽ ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി നബിത തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത്, കടുത്തുരുത്തി ഡിവിഷനിലെ അംഗനവാടികളിൽ ടിവികളും, മിക്സികളും വിതരണം ചെയ്തു.
