ദക്ഷിണ 2025 : തിരുവല്ല മാക്‌ഫാസ്റ്റിന്റെ വിജയത്തിളക്കമായി ബിരുദദാന ചടങ്ങ്

 
തിരുവല്ല : മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, മാക്‌ഫാസ്‌റ്റ്  ഓട്ടോണമസ് കോളേജിലെ ബിരുദദാന ചടങ്ങായ ‘ദക്ഷിണ’ ഒക്ടോബർ 18ന് തിരുമൂലപുരം എം ഡി എം ജൂബിലി ഹാളിൽ നടത്തി. രാവിലെ 9:15ന് ആരംഭിച്ച ചടങ്ങിൽ 2023-2025 ബാച്ചിലെ MBA, MCA, M. Sc ബയോ സയൻസസ്, M. Sc ഫുഡ്‌ ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗങ്ങളിലെ  329 വിദ്യാർത്ഥികൾക്ക് ബിരുദദാനം നൽകി. തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ്  ആദ്ധ്യക്ഷ്യം വഹിച്ചു. ഗോവ മിസോറാം സംസ്ഥാനങ്ങളുടെ മുൻ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള മുഖ്യാതിഥിയായി. ബൗദ്ധികമായ അറിവിനോടൊപ്പം തന്നെ വിദ്യാർഥികളുടെ നൈപുണീ വികാസവും മാക്‌ഫാസ്‌റ്റ് ലക്ഷ്യമാക്കുന്നുവെന്നും സമകാലിക സമൂഹത്തിൽ യുവാക്കൾക്കിടയിലുണ്ടായിരിക്കേണ്ട എന്നാലിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ധാർമ്മിത, സഹാനുഭൂതി, മാനുഷികത എന്നീ മൂല്യങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 മാക്‌ഫാസ്‌റ്റ്  കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജിന്റെ മാനേജറും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ഈപ്പൻ പുത്തൻപറമ്പിൽ ആശിർവചന സന്ദേശം അറിയിച്ചു.

ദക്ഷിണ ബിരുദദാന ചടങ്ങിന്റെ കോർഡിനേറ്റർ ഡോ.അരുൺ പ്രേം കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *