പട്ടാമ്പി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) പാലക്കാട് ജില്ലാ പ്രസിഡന്റായി ഹാരിസ് ബാബു പൈലിപ്പുറം തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ചേർന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.
സംസ്ഥാന അധ്യക്ഷൻ എൻ. എ. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ വിവിധ ഘടകങ്ങളുടെയും സംഘടനാ ശക്തിപ്പെടുത്തലിനായുള്ള നടപടികളെയും വിശദമായി വിലയിരുത്തി. പുതിയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പിലൂടെ പാലക്കാട് ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
യോഗത്തിൽ എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ എ ജബ്ബാർ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.
