മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിൽ ആബിദ് തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പാർട്ടി പ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായ ആബിദ് തങ്ങൾ, എൻ.സി.പി ഇ മലപ്പുറം ജില്ലാ ട്രഷറായും നാഷണലിസ്റ്റ് യുവജന കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ പ്രധാന നേതാക്കളിലൊരാളായും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ വ്യാപനത്തിലും യുവജനങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.
പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ പാർട്ടിയുടെ നയം പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, സംഘടനാ നിലപാടുകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് ആബിദ് തങ്ങൾ അറിയിച്ചു.
നേതൃത്വം നൽകിയ വിശ്വാസം പ്രവർത്തനത്തിലൂടെ തെളിയിക്കാനാണ് ശ്രമം. പാർട്ടിയുടെ വളർച്ചക്കും യുവതലമുറയുടെ പങ്കാളിത്തത്തിനും വേണ്ടി സമർപ്പിതമായ പ്രവർത്തനം തുടരും” ആബിദ് തങ്ങൾ പ്രതികരിച്ചു.
