ഗാന്ധി തൊപ്പിയും കറുത്ത വസ്ത്രവും അണിഞ്ഞ് മഹാത്മജിയെ അനുസ്മരിച്ച്  സ്മൃതി സംഗമം സംഘടിപ്പിച്ചു.

കോഴിക്കോട് : ട്രയാങ്കിൾ സാംസ്ക്കാരിക പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളുടെ  ഭാരവാഹികളും റാലിയിൽ അണിനിരന്നത്. ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തത്.
സ്മൃതി സംഗമം ട്രയാങ്കിൾ കോർഡിനേറ്റർ എം എം ഷാജി ഉദ്ഘാടനം ചെയ്തു.
എൻ സി പി ജില്ലാ പ്രസിഡൻ്റ് ഇ കെ സലീന അധ്യക്ഷയായി. സർവോദയ മണ്ഡലം പ്രസിഡൻ്റ് ടി കെ എ അസീസ് , പി കെ കോളജ് അസോ. പ്രൊഫ. അബ്ദുൾ റസാഖ്, മെക് 7 കാലിക്കറ്റ് ബീച്ച് കോർഡിനേറ്റർ ടി പി എം ഹാഷിർ അലി ,
കേരള ജന സമ്പർക്ക വേദി ജന. സെക്രട്ടറി
പി അനിൽ ബാബു ,
തുടങ്ങിയവർ സംബന്ധിച്ചു.
ബീച്ച് വഴി പഴയ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ
സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയാണ് സംഗമം സമാപിച്ചത്.
ട്രയാങ്കിൾ സാംസ്ക്കാരിക സംഘടന കോഴിക്കോട് ബീച്ച് ഉൾപ്പെടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ, തൊടുപുഴയിലും   എറണാകുളത്തും ഗാന്ധി സ്ക്വയർ, പട്ടാമ്പിയിൽ മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി സംസ്ഥാനത്തെ 5 കേന്ദ്രങ്ങളിലായാണ് ഗാന്ധി സ്മൃതി സംഗമം നടത്തിയതെന്ന് ട്രയാങ്കിൾ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കോഴിക്കോട് ബീച്ചിൽ ട്രയാങ്കൾ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.എം ഷാജി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *