വൈക്കം:സെബാസ്റ്റ്യൻ ആൻ്റണി
എന്ന നാട്ടുകാരുടെ പ്രിയങ്കരനായ സാൻ്റി
2000 സെപ്തംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച്,
2000 ഒക്ടോബർ 2ന് ആദ്യമായി ടി വി പുരം ഗ്രാമപഞ്ചായത്ത് അംഗമായി സത്യപ്രതിഞ്ജ ചെയ്തു.
2000 മുതൽ 2005 വരെ ടി വി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പദത്തിൽ സേവനം അനുഷ്ഠിച്ചു.
2004 ഒക്ടോബർ 10 ഞായറാഴ്ച നടന്ന പള്ളിപ്രത്തുശേരി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച്
2004 ഒക്ടോബർ 15 വെള്ളിയാഴ്ച പ്രസിഡന്റ് പദത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.
പിതാവ് ശ്രീ. A D ആൻ്റണി 1992 ഡിസംബർ മുതൽ 1995 ഡിസംബർ വരെ
വഹിച്ച പ്രസിഡൻ്റ് പദവിയിലേക്ക് പ്രവേശിച്ച സാൻ്റി പിന്നീട്
2009 ഒക്ടോബർ 11 ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് 2009 ഒക്ടോബർ 14 വ്യാഴാഴ്ച രണ്ടാം വട്ടവും,
2014 ഒക്ടോബർ 12 ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് 2014 ഒക്ടോബർ 13 തിങ്കളാഴ്ച മൂന്നാം വട്ടവും,
2019 സെപ്തംബർ 29 ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് നാലാം വട്ടവും പ്രസിഡൻ്റ് പദത്തിലെത്തി.2004 ഒക്ടോബർ 15 മുതൽ 2024 സെപ്തംബർ 29 വരെ രണ്ട് പതിറ്റാണ്ട് പ്രസിഡൻ്റ് പദവി അലങ്കരിച്ചു.
2010 ഒക്ടോബറിൽ പതിനാലാം വാർഡിൽ നിന്നും വിജയിച്ച് രണ്ടാം തവണ
ടി വി പുരം ഗ്രാമപഞ്ചായത്തംഗമായി.
2010 ഫെബ്രുവരി മുതൽ
2020 ഡിസംബർ വരെ
കേരള കോൺഗ്രസ് (എം)
ടി വി പുരം മണ്ഡലം പ്രസിഡന്റ് പദവിയും വഹിച്ചു.
2015 ഒക്ടോബറിൽ ആറാം വാർഡിൽ നിന്നും വിജയിച്ച് മൂന്നാം തവണ
ടി വി പുരം ഗ്രാമപഞ്ചായത്ത് അംഗമായി,
മുന്നണി ധാരണയുടെ ഭാഗമായി 2018 ജനുവരി 11 വ്യാഴാഴ്ച ടി വി പുരം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 688 ദിനരാത്രങ്ങൾ
പൂർത്തിയാക്കി, ഗ്രാമത്തിന് ഒരു പുതിയ മുഖം നൽകി, തികഞ്ഞ ചാരിതാർത്ഥ്യത്തോടെ
2019 നവംബർ 30 ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദത്തിൽ നിന്നും പടിയിറങ്ങി.
2020 ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്നും വിജയിച്ച്
നാലാം തവണ.ടി വി പുരം ഗ്രാമപഞ്ചായത്ത് അംഗമായി. രണ്ട് പതിറ്റാണ്ട്
പള്ളിപ്രത്തുശേരി സഹകരണ ബാങ്കിൻ്റെ ഭരണത്തിന് സാൻ്റി നേതൃത്വം നൽകിയ കാലഘട്ടത്തിൽ ബാങ്കിലും സഹകാരികൾക്കും സമൂഹത്തിനും ആയി
നേതൃത്വപരമായി പങ്ക് വഹിച്ച് നിരവധി കാര്യങ്ങൾ ചെയ്തു.
പള്ളിപ്രത്തുശേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് പദവിയിൽ രണ്ട് പതിറ്റാണ്ട് എന്ന ഇനി ആർക്കും തകർക്കാൻ പറ്റാത്ത ഒരു റിക്കാർഡ് സൃഷ്ടിച്ച്, നാല് തവണയായിഇരുപത് വർഷം
ടി വി പുരം ഗ്രാമപഞ്ചായത്ത് അംഗമായും
അഞ്ച് വർഷം
ടി വി പുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റായും
രണ്ട് വർഷം
ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും
മികച്ച പ്രവർത്തനം കാഴ്ചവച്ച്,
രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന,
കക്ഷി രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങൾക്ക് മൂല്യം കൽപിക്കുന്ന
സാൻ്റിയ്ക്ക് ഇനിയും
സമൂഹ നന്മയ്ക്ക് ഉതകുന്ന നിരവധി സ്ഥാനങ്ങൾ അലങ്കരിക്കാൻ കഴിയുമെന്ന് സുഹൃത്തുക്കളും നാട്ടുകാരും വിശ്വസിക്കുന്നു.