സിറ്റി വോയ്സ് ഫാമിലി മാഗസിൻ
വിതരണോദ്ഘാടനം;സുലൈമാൻ കാരാടൻ ഏറ്റുവാങ്ങി

കോഴിക്കോട് : മാധ്യമരംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന സിറ്റി വോയ്സിൻ്റെ പുതിയ സംരംഭമായ ഫാമിലി മാഗസിൻ്റെ കോഴിക്കോട് ജില്ലയിലെ വിതരണോദ്ഘാടനം പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ സുലൈമാൻ കാരാടൻ സിറ്റി വോയ്സ് ചീഫ് എഡിറ്റർ ജോസി തുമ്പാനത്ത് , മാനേജിംഗ് എഡിറ്റർ സി.കെ. ഗഫൂർ എന്നിവരിൽ നിന്ന് കോപ്പി ഏറ്റുവാങ്ങി നിർവ്വഹിച്ചു.
ഒരു കുടുംബ മാഗസിന് വേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് മലയാളത്തിന് സമ്മാനിക്കുന്ന മനോഹരമായ സിറ്റി വോയ്സ് ഫാമിലി മാഗസിന് എല്ലാ വിധ പിന്തുണയും നൽകുന്നതായി സുലൈമാൻ കാരാടൻ അഭിപ്രായപ്പെട്ടു.

സിറ്റി വോയ്സ് ഫാമിലി മാഗസിൻ കോഴിക്കോട് ജില്ലയിലെ വിതരണോദ്ഘാടനം പ്രമുഖ വ്യവസായി സുലൈമാൻ കാരാടൻ സിറ്റി വോയ്സ്  അധികാരികളിൽ നിന്ന് ഏറ്റുവാങ്ങി നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *