കർണാടകയിൽ പുത്തൂരിന് സമീപം അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയായ കാസർകോഡ്സ്വദേശി അബ്ദുല്ലയെ (40) കർണാടക പോലീസ് വെടിവെച്ച് വീഴ്ത്തി. മിനി ട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് 10 കിലോമീറ്റർ ഓളം പിന്തുടർന്ന പോലീസിൻൻറെ വാഹനത്തിൽ മിനി ട്രക്ക് ഇടിക്കുകയും തുടർന്ന്പോലീസ് രണ്ട് റൗണ്ട് വെടി വെച്ചപ്പോൾ അബ്ദുള്ളയുടെ കാലിന് വെടി കൊള്ളുകയായിരുന്നു. അബ്ദുള്ളക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ സംഭവം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അബ്ദുള്ള മംഗളൂരുവിലെ ആശുപത്രിയിൽ ആണ്.
