കാന്ത എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞ ദുൽഖർ സൽമാന്റെ വാക്കുകളാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചർച്ചാ വിഷയം. ഒരു യൂട്യൂബ് ചാനലിന്റെ പരിപാടിയിൽ ആണുങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കരയാൻ പാടില്ല എന്ന് പറയുന്നതിൽ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാ വിഷയം.വ്യക്തിജീവിതത്തിൽ താൻ വളരെ വൈകാരികനായ വ്യക്തിയാണെന്നും ദുൽഖർ വെളിപ്പെടുത്തി. നിർമിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോൾ കരഞ്ഞിട്ടുണ്ടെന്നും, ലയൺ കിങ് കണ്ടിട്ട് ഞാനും വാപ്പിച്ചിയും ഒരുമിച്ച് കരഞ്ഞിട്ടുണ്ടെന്നും ദുൽഖർ ചോദ്യത്തിന് മറുപടി പറഞ്ഞു.
ആ സിനിമ കണ്ടിട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടത് വാപ്പിച്ചിയും കരയുന്നു
