അന്തരിച്ച സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ കെ എം സുധാകരന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രക്ഷോഭകാരിയായ മുതിർന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി. എറണാകുളം ജില്ലയിൽ സംഘടിത തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നിർണായക പങ്ക് വഹിച്ച തലമുറയിലെ കണ്ണിയാണ് കെ എം സുധാകരൻ എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു.
കെ എം സുധാകരൻ തൊഴിലാളി സമരങ്ങളിലെ മുൻനിര പോരാളി, അനുശോചിച്ച് മുഖ്യമന്ത്രി
