മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ ഉണ്ടായ ഭൂചലനം 1952ന് ശേഷമുണ്ടായ എറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് റിപ്പോർട്ട്. ജപ്പാന്റെ പസിഫിക് തീരത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തത്ര ഉയരത്തിലാണ് സുനാമി തിരകൾ ഉണ്ടാകുന്നത്. 50 സെന്റിമീറ്റർ ഉയരത്തിലാണ് തിരമാലകൾ ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യയിലെ വടക്കൻ കുറിൽസ്ക് മേഖലയിലും സുനാമി തിരകൾ കരയിലേക്ക് കയറിത്തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു.ഭൂചലനത്തിന്റെ തീവ്രത ആദ്യം രേഖപ്പെടുത്തിയത് 8.7 ആയിരുന്നെങ്കിൽ ഇപ്പോഴത് 8.8 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പുള്ളതിനാൽ ജപ്പാനിൽ വലിയതോതിലുള്ള ഒഴിപ്പിക്കലാണ് നടക്കുന്നത്. ഹവായ് ദ്വീപുകൾ, ഫിലിപ്പീൻസ്, അമേരിക്കയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാലിഫോർണിയയുടെ വടക്കൻ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. രണ്ട് മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ് നൽകിട്ടുള്ളത്.ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഇക്വഡോർ, പെറു, മെക്സിക്കോ എന്നിവിടങ്ങളിലും മുൻകരുതൽ നടപടികൾ ആരംഭിച്ചു. കിഴക്കൻ ചൈനയിലും സുനാമി ഉണ്ടായേക്കാമെന്നും കരുതപ്പെടുന്നു.
പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ
