ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ കാർ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുത വിടില്ല നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഭൂട്ടാനിൽ എത്തിയപ്പോൾ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയാണ് അദ്ദേഹം ഇത് പറഞ്ഞത്. “ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇരിക്കുകയും ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നുവെന്നും രാജ്യം മുഴുവൻ ഇന്ന് അവരോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രി മുഴുവൻ ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളും ആയി ഞാൻ ബന്ധപ്പെട്ടിരുന്നു. നമ്മുടെ ഏജൻസികൾ ഈ ഗൂഢാലോചനയുടെ ചുരുൾ അഴിക്കുമെന്നും ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും, ഉത്തരവാദികളേ, എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും” അദ്ദേഹം പറഞ്ഞു.
.
