ഗുജറാത്തിലെ സോമനാഥ ജില്ലയിലെ തീരദേശ പട്ടണമായ ഉനയിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കയറ്റിയ ശേഷം 50 കാരി വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇവരുടെ പരാതിയിൽ പ്രതികളായ മൂന്നു മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനമായ വയറുവേദനയെ തുടർന്ന് കുടുംബം സ്ത്രീയെ ഉനയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് ലൈംഗിക അതിക്രമം നടന്ന വിവരം പുറംലോകം അറിയുന്നത്. ബലാത്സംഗം നടന്ന വിവരം സ്ത്രീ ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിക്കാർ പോലീസിനെ അറിയിക്കുകയും മൂന്നുപേർക്കെതിരെ സ്ത്രീ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു .പ്രതികളെ പോലീസ് പിടികൂടി.
ഗുജറാത്തിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് 50കാരി വിധവയെ കൂട്ടബലാസംഗം ചെയ്തു.
