ബെർലിൻ. ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 44 കാരനായ നഴ്സിന് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 2023 ഡിസംബർ മുതൽ 2024 മെയ് വരെ ജർമ്മനിയിലെ ആച്ചനിനടുതുള്ള ഒരു ക്ലിനിക്കിൽ നഴ്സായി ജോലിചെയ്ത ഇയാൾ, രാത്രി ഷിഫ്റ്റ് കളിലെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രായമായ രോഗികൾക്ക് വലിയ അളവിൽ ലഹരി മരുന്നുകളും വേദനസംഹാരികളും കുത്തിവച്ചു. വലിയ അളവിൽ മാരകമായി മരുന്ന് കുത്തിവെച്ചാണ് നഴ്സ് കൊലപാതകങ്ങളൊക്കെ നടത്തിയത്. ഇത് കോടതി കണ്ടെത്തുകയായിരുന്നു.
ജർമ്മനിയിൽ ജോലിഭാരം കുറയ്ക്കാൻ വേണ്ടി 10 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്
