തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ അടുത്ത സിനിമ സീതാരാമം സൂപ്പർ ഹിറ്റ് സിനിമ ഡയറക്ടർ ഹനുരാഘവപുടിക്കൊപ്പം. ‘ഫൗസി’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തിരുന്നു. മെഗാ ക്യാൻവാസിൽ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യ ചിത്രം ആയിരിക്കും. ഇതിൻറെ നിർമ്മാതാക്കൾ പ്രശസ്ത ബാനർ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ്. ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 1940 ൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായി വരുന്നത് ഇമാൻവി ആണ്. ബോളിവുഡ് താരം അനുപം ഖേർ ,മിഥുൻ ചക്രവർത്തി ,ജയപ്രദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം ,തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ ആറുഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.
പ്രഭാസിന്റെ പുതിയ സിനിമ സീതാരാമം സംവിധായകൻ ഹനു രാഘവപുടിക്കൊപ്പം
