തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞതില്‍ അന്വേഷണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞത് മര്‍ദ്ദനത്തിന് പിന്നാലെയാണോ എന്നാണ് കണ്ടെത്തല്‍. രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ ഗോകുല്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.ആനയെ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് തീരുമാനം. കോടനാട് വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഒന്നാം പാപ്പാന്‍ അവധി ആയ ദിവസം ആനയെ നിയന്ത്രിക്കാന്‍ വേണ്ടി രണ്ടാം പാപ്പാന്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ രണ്ടാം പാപ്പാന്‍ ഗോകുലിനെയും മൂന്നാം പാപ്പാന്‍ സത്യനെയും സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഗോകുല്‍ ചരിഞ്ഞത്. 35 വയസ്സായിരുന്നു.
രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ കൊമ്പന്‍ ഗോകുല്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം
