ചെറിയ ഒരിടവേളക്ക് ശേഷം തന്റെ സ്റ്റൈലിഷ് ചിത്രങ്ങളുമായി സോഷ്യൽ മീഡിയ കത്തിച്ച് ദുൽഖർ സൽമാൻ. ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ റിലീസിന് മുന്നോടിയായിട്ടാണ് തന്റെ സ്റ്റൈലൻ ചിത്രങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ പങ്കുവച്ചത്. കറുപ്പ്, ബ്രൗണ്‍, ക്രീം നിറത്തിലുള്ള സ്യൂട്ട് ധരിച്ചുള്ള കിടിലൻ പോസുകളിൽ നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.നീണ്ട കാത്തിരിപ്പ്, ടിക് ടിക് ബൂം, ഞാൻ ‘കാന്ത’ കാണാൻ റെഡിയായി, നിങ്ങളോ? എന്നിങ്ങനെയുള്ള ക്യാപ്ഷനുകളോടെയാണ് ദുൽഖര്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ ആദ്യത്തെ ഫോട്ടോയുടെ മാത്രം ‘ലവ്’ റിയാക്ഷൻ 26 ലക്ഷം കടന്നു. ഇന്ത്യയൊട്ടാകെയുള്ള ആരാധകർ കമന്റ് ബോക്സിൽ പ്രശംസിച്ചു.
സോഷ്യൽ മീഡിയ കത്തിച്ച് ഡിക്യുവിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ
