ദുബൈ: വിമാനത്തിലെ യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ ഒരുങ്ങി എമിറേറ്റ്‌സ്. ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ കൂടുതൽ വിനോദാവസരങ്ങളും മധുരവിതരണവും ഒരുക്കാനാണ് പദ്ധതി.ദുബൈയിൽ നിന്നും അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, തിരുവനന്തപുരം, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് തിരിച്ച് ദുബൈയിലേക്കുമുള്ള യാത്രക്കാർക്ക് എല്ലാ ക്ലാസുകളിലും തിരഞ്ഞെടുത്ത ലോഞ്ചുകളിലും ദീപാവലി മധുര പലഹാരങ്ങൾ ഉണ്ടാകും.
യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ ഒരുങ്ങി എമിറേറ്റ്‌സ്
