വെസ്റ്റിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റിനാണ് വെസ്റ്റിൻഡീസിനെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുത്തിയത്. വെസ്റ്റിൻഡീസ് ഉയർത്തിയ 121 വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിച്ചു. ഓപ്പണർ രാഹുൽ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. രണ്ടാം ടെസ്റ്റിൻറ ജയത്തോടെ രണ്ടു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. ശുഭ് മാൻ ഗിൽ ടെസ്റ്റ് ടീം ക്യാപ്റ്റൻസി ഏറ്റെടുത്തശേഷം ആദ്യ പരമ്പരാവിജയം ആയിരുന്നു ഇത്. സായ്സുദർശൻ ആണ് അവസാന ദിവസം ആദ്യ സെക്ഷനിൽ തന്നെ പുറത്തായത് . സായ് 39 റൺസ് എടുത്തു. ക്യാപ്റ്റൻ ശുഭ് മാൻ ഗിൽ 13 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
വെസ്റ്റിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം
