ഏകദിനത്തിലും ഗിൽ തന്നെ ക്യാപ്റ്റൻ, രോഹിത്തിന്റെ ക്യാപ്റ്റൻസി തെറിച്ചു.ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി ശുഭ്മാൻ ഗിൽനെ തെരഞ്ഞെടുത്തു. ഏകദിനത്തിലും ടെസ്റ്റിലും ഗിൽ തന്നെയാണ് ക്യാപ്റ്റൻ. ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തിരിച്ചെത്തി. എന്നാൽ ഏകദിനത്തിൽ ക്യാപ്റ്റനായ രോഹിത്തിന്റെ ക്യാപ്റ്റൻസി തെറിച്ചു. 2027 ലോകകപ്പ് ലക്ഷ്യം ഇട്ടാണ് സെലക്ടർമാരുടെ നീക്കം. മൂന്ന് ഏകദിനവും അഞ്ച് ട്വൻ്റി ട്വൻ്റി മത്സരങ്ങളും ആണ് ഓസ്ട്രേലിയൻ പരമ്പരിൽ ഉള്ളത്. 2027 ലോകകപ്പിലും ഗിൽ തന്നെ ഇന്ത്യയെ നയിക്കും. വൈസ് ക്യാപ്റ്റൻ ശ്രേയ അയ്യരാണ്. എന്നാൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കേറ്റതിനാൽ സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമെന്ന് കരുതിയെങ്കിലും സഞ്ജുവിനെ പരിഗണിച്ചില്ല.
