ആലപ്പുഴ മാവേലിക്കരയിലെ താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, കോൺഗ്രസ് കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്ഡിപിഐയും എസ്ഡിപിഐ കോൺഗ്രസിനെയും പരസ്പരം സഹായിച്ചു.എൽ ഡി എഫ് 7, യു ഡി എഫ് 7, ബി ജെ പി 3, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. എന്നാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 7 കോണ്‍ഗ്രസ് അംഗങ്ങളും എസ് ഡി പി ഐ അംഗത്തിന് വോട്ട് ചെയ്തു. എസ് ഡി പി ഐ അംഗത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാക്കാനാണ് കോൺഗ്രസ് അംഗങ്ങള്‍ വോട്ട് മറിചിരിക്കുന്നത്.
താമരക്കുളം പഞ്ചായത്തിൽ SDPI-കോൺഗ്രസ് കൂട്ടുകെട്ട്
