ശ്രീകണ്ഠപുരം : മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 14 വാർഡുകളിൽ 12 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ എട്ട് വാർഡുകളിൽ മാത്രമാണ് യുഡിഎഫ് സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു. ഇത്തവണയും എല്ലാ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുണ്ടാകാനുള്ള സാധ്യത കുറവാണ്.
മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
