കോയമ്പത്തൂരിൽ വിമാനത്താവളത്തിന് സമീപം സുഹൃത്ത്മായി കാറിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പോലീസ് ഏറ്റുമുട്ടലിനു ശേഷം അറസ്റ്റ് ചെയ്തു. പ്രതികളുടെ കാലിന് വെടിയേറ്റു ഏറ്റുമുട്ടലിൽ.തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11മണിയോടെ മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവർ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് കാറിൽ സംസാരിച്ചുകൊണ്ടിരുന്ന ഇവർക്കിടയിലേക്ക് വരികയും കാറിൻറ ചില്ലുകൾ തകർത്ത് യുവാവിന്റെ തലയിലും ദേഹത്തും പത്തോളം സ്ഥലങ്ങളിൽ വെട്ടി പരിക്കേൽപ്പിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച് ശേഷം കാറിനുള്ളിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് റൺവേയോട്ചേർന്ന് കുറ്റിക്കാട്ടിനകത്ത് അബോധ അവസ്ഥയിലായ പെൺകുട്ടിയെ കണ്ടു കിട്ടിയത്. യുവാവിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെ പോലീസ് വെടിവെച്ചിട്ടു
