‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ജനങ്ങളെ കേൾക്കാൻ, പരിഹാരം കാണാൻ ഒരു വിളിപ്പാടകലെ മുഖ്യമന്ത്രി. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കണക്ട് സെന്‍ററിലൂടെ കഴിയും. സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *