സിനിമ മേഖലയിലെ പ്രമുഖ താരങ്ങൾ ഒത്തുകൂടി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് താരങ്ങൾ ഒത്തുകൂടിയത്. ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുഷ്ബു, റഹ്മാന്‍, ചിരഞ്ജീവി, വെങ്കിടേഷ്, ശോഭന എന്നിവരടക്കം 31 താരങ്ങളാണ് ഒത്തുകൂടലിന് എത്തിയത്. ചെന്നൈയിലായിരുന്നു ഒത്തുകൂടൽ സംഘടിപ്പിച്ചിരുന്നത്.ഇത്തവണ പുലി തീമിലുളള വസ്ത്രങ്ങൾ അണിഞ്ഞാണ് താരങ്ങൾ എത്തിയത്. ഒത്തുചേരലിന് ചുക്കാന്‍ പിടിച്ചത് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ്. എന്നാൽ ആശയം ലിസിയുടേതാണ്. ഒരുപാട് താരങ്ങൾ ഒത്തുകൂടലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പോസ്റ്റുകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.
എൺപതുകളിലെ താരങ്ങൾ ഒത്തുകൂടി
