ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “വരവ് ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരിൽ പുരോഗമിക്കുന്നു. ചിത്രത്തിലെ നായകൻ ജോജു ജോർജ് കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു.പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായിട്ടാണ്.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ -ജോമി ജോസഫ് ആണ്. വൻ മുതൽമുടക്കിലും, വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രംപൂർണ്ണമായും ആക്ഷൻ ത്രില്ലർ ആണ്.
‘വരവ്’ സിനിമയിൽ പോളച്ചനാകൻ ജോജു ജോർജ്
