തമിഴ്നാട്. കരൂർ ദുരന്ത പശ്ചാത്തലത്തിൽ രാഷ്ട്രീയ യോഗങ്ങൾക്കും റാലികൾക്കും പൊതുമാനദണ്ഡവുമായി തമിഴ്നാട് സർക്കാർ . യോഗങ്ങളും റാലികളും നടത്തുന്നതിനു കുറഞ്ഞത് 10 ദിവസം മുമ്പ് അനുമതി തേടണം. സ്വകാര്യ മുതലുകൾക്ക് ഉണ്ടാവുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തങ്ങൾ പാർട്ടികൾ സ്വയം ഏറ്റെടുക്കണം. യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം അപേക്ഷയിൽ വ്യക്തമാക്കുകയും ആളുകളുടെ എണ്ണം അനുസരിച്ച് ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുകയും വേണം. അനുവദിച്ചതിലും കൂടുതൽ ആളുകൾ എത്തിയാൽ ഇതിൽ പകുതി തുക മാത്രമേ തിരിച്ചു നൽകുകയുള്ളൂ. പ്രവർത്തകർ രണ്ടു മണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവാൻ പാടില്ല. അപകട സാധ്യതയുള്ള പരിപാടികളിൽ 50 പേർക്ക് ഒരു പോലീസുകാരൻ എന്ന നിലയിൽ സുരക്ഷയും ഉറപ്പാക്കും. മന്ത്രിമാരായ കെ എൻ നെഹ്റു, എസ് രഘുപതി എന്നിവരുടെ അധ്യക്ഷതയിൽ ആയിരുന്നു യോഗം കൂടിയത്. അംഗീകരിച്ച പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ ഉണ്ടായിരുന്നു.
കരൂർ ദുരന്തത്തിന് ശേഷം പൊതു മാനദണ്ഡവുമായി തമിഴ്നാട് സർക്കാർ
