ചെന്നൈ തഞ്ചാവൂരിൽ പട്ക്കോട്ടെയില് വിദ്യാർഥിനികളെ പീഡിപ്പിച്ച എട്ടു പുലിക്കാട് ഗവൺമെൻറ് മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ നെയും സംഭവം ഒതുക്കിവെച്ച പ്രധാന അധ്യാപികയായ വിജയേയും പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനിൽ നിന്നുള്ള മോശ അനുഭവം വിദ്യാർത്ഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു പ്രധാന അധ്യാപികയോട് മാതാപിതാക്കൾ ഇതേപ്പറ്റി പരാതിപ്പെട്ടെങ്കിലും അവർ പരാതി അവഗണിക്കുകയാണ് ചെയ്തത്. ഇതേ തുടർന്ന് മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തപ്പോൾ ഭാസ്കർ മറ്റു വിദ്യാർത്ഥിനികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
ചെന്നൈ തഞ്ചാവൂരിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
