കോഴിക്കോട് കായക്കൊടിയിൽ ഭൂചലനമെന്ന് നാട്ടുകാർ പരിഭ്രാന്തരായി ജനം

കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത് സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങാൻ തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

Continue Reading

പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കാന്‍ തീരുമാനം

പാലക്കാട്: പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കാന്‍ തീരുമാനം. ഷൊര്‍ണൂരില്‍ ഭാരതപുഴയ്ക്ക് കുറുകെ തകര്‍ന്നുകിടക്കുന്ന പാലം ആണിത്.ബലക്ഷയത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും പുതിയ പാലം നിര്‍മ്മിക്കുകയുമായിരുന്നു. 2003ല്‍ ജനുവരി 25നാണ് പുതിയ പാലം വന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി മഹാരാജാവ് രാമവര്‍മ്മയുടെ ആഗ്രഹപ്രകാരം തിരുകൊച്ചിയെയും മലബാറിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കൊച്ചിന്‍ പാലം നിര്‍മ്മിച്ചത്.

Continue Reading

കോഴിക്കോട് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി

കോഴിക്കോട് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി.കൊടുവള്ളി സ്വദേശി അനൂസ് റോഷനെയാണ് വൈകീട്ട് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത്. റോഷൻ്റെ സഹോദരൻ അജ്മലുമായി ദുബായിൽ വെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് റോഷന്റെ അമ്മ പറഞ്ഞു.

Continue Reading

ജീവന് ഭീഷണി; പോലീസ് സംരക്ഷണം തേടി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി

ചെന്നൈ: പോലീസ് സംരക്ഷണം തേടി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും കാണിച്ച് ഗൗതമി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികളെന്ന് നടി പരാതിയിൽ പറയുന്നു. തുടർച്ചയായ ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച ഗൗതമി, തന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പോലീസിനോട് അഭ്യർത്ഥിച്ചു. ചെന്നൈയിലെ നീലങ്കരൈയിലുള്ള ​ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ […]

Continue Reading

കിലി പോൾ കേരളത്തിൽ

റീൽസിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ടാൻസാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. മലയാളികൾക്ക് കിലി പോൾ ഉണ്ണിയേട്ടനാണ്. മലയാളം പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെ കേരളത്തിലും കിലി പോൾ വൈറലായി. കഴിഞ്ഞ ദിവസം കിലി കേരളത്തിലേക്ക് ഉടനെ വരുമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് കിലി കേരളത്തിൽ എത്തിയിട്ടുള്ളത്.

Continue Reading

തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ തട്ടിപ്പ്; ഗുജറാത്തിൽ കൃഷിമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകന്‍ ബല്‍വന്ത് സിങ് ഖബാദിനെ അഴിമതിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധന്‍പുര്‍ താലൂക്കുകളില്‍ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎന്‍ആര്‍ഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി നടത്തിയത്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബല്‍വന്ത് സിങ്ങിനും ഇളയ സഹോദരന്‍ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ […]

Continue Reading

ഡല്‍ഹിയില്‍ 13 കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. ഗോയലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍, ഗോയല്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Continue Reading

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാര്‍

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉത്തരവ് നല്‍കി. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് പ്രദീപ് കുമാറിനെ നിയമിച്ചത്.ഡിവൈഎഫ്‌ഐ നേതാവായാണ് പ്രദീപ് കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് ജനപ്രതിനിധിയായ ശേഷം പ്രദീപ് കുമാർ കൊണ്ടു വന്ന പല പദ്ധതികളും ശ്രദ്ധേയമാണ്. അതേസമയം പ്രൈവറ്റ് സെക്രട്ടറി […]

Continue Reading

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വരുന്നു വന്ദേഭാരത് സ്ലീപ്പർ

തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിൽ ആർ.എൻ. സിങ് പറഞ്ഞു.

Continue Reading