ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു

ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തിന് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും മൂന്ന് മാസക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ലോക ഉത്തേജകവിരുദ്ധ ഏജൻസിയാണ് (വാഡ) വിലക്ക്‌ ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നടപടി. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്. നിരോധിത പദാർത്ഥമായ ക്ലോസ്‌റ്റെബോൾ അടങ്ങിയ മരുന്ന് ഉപയോ​ഗിച്ചതാണ് സിന്നറിന് വിനയായത്. […]

Continue Reading

സ്മിത്തിനും കാരിക്കും സെഞ്ച്വറി; ലങ്കക്കെതിരെ പിടിമുറുക്കി ഓസീസ്

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ മേധാവിത്വത്തിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെന്ന സ്‌കോറിലാണ് സന്ദര്‍ശകര്‍. ആദ്യ ഇന്നിങ്‌സില്‍ 257 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും അലക്‌സ് കാരിയും സെഞ്ചൂറിയന്‍മാരായി. ഇരുവരും ക്രീസിലുണ്ട്. സ്മിത്ത് 120ഉം കാരി 139ഉം റണ്‍സെടുത്തു. 91 റണ്‍സിന് മൂന്ന് എന്ന നിലയില്‍ തകരുന്നിടത്താണ് സ്മിത്തും കാരിയും രക്ഷകരായത്. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജക്ക് 36 റണ്‍സ് മാത്രമാണ് […]

Continue Reading

സഞ്ജുവിന് പരുക്ക്; മൂന്നാഴ്‌ചയോളം വിശ്രമത്തിന് നിർദേശം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഓപ്പണർ സഞ്ജു വി സാംസണ്‌ പരുക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. മുംബൈയിൽ നടത്തിയ പരിശോധനയിൽ താരത്തിന്‌ മൂന്നാഴ്‌ചത്തെ വിശ്രമം നിർദേശിച്ചു. കൈ വിരലിനാണ് പരുക്ക്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പ്രര്യടനത്തിൽ സെഞ്ചുറികളോടെ മികച്ച പ്രകടനം കാഴ്‌ച വെച്ച സഞ്ജുവിന് പക്ഷെ തന്റെ പ്രകടനം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഇത് ആരാധകർക്ക് നിരാശ പകർന്നിരുന്നു. തുടർച്ചായായി ഇം​ഗ്ലണ്ട് ബോളർമാർ ഒരുക്കുന്ന ഷോട്ട് ബോൾ കെണിയിൽ താരം അകപ്പെടുന്നതും […]

Continue Reading

ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നല്‍കാൻ വിസമ്മതിച്ച് ഇസ്ബക് താരം;സോഷ്യൽ മീഡിയയിൽ വിവാദം

ടാറ്റ സ്റ്റീല്‍ ചെസ് ടൂർണമെന്റിനിടെ ഉസ്ബെകിസ്താനിലെ ഗ്രാൻഡ് മാസ്റ്റർ എതിരാളിയായ ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നല്‍കാൻ വിസമ്മതിച്ചത് വിവാദമാകുന്നു.നെതർലൻഡ്സിലെ വിക്‌ആൻസീയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നല്‍കാനാണ് ഉസ്ബെക് ഗ്രാന്റ്മാസ്റ്റർ നോദിർബെക് യാക്കുബോയെവ് വിസമ്മതിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading

249 കായിക താരങ്ങള്‍ക്ക് നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

249 കായിക താരങ്ങള്‍ക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് അനുമതി. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കും

Continue Reading

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടിയ ക്യാപ്റ്റൻ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചതിനെ തുടർന്നാണ് ബുംറ ഇന്ത്യൻ നിരയെ നയിക്കാനെത്തിയത്. ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യ 185 ന് ഓൾ ഔട്ടാകുകയാരുന്നു. ‌ഇന്ത്യക്ക് വേണ്ടി രോഹിത്തിന്റെ അഭാവത്തിൽ ജയ്സ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങിയത് കെ എൽ രാഹുലായിരുന്നു. ബോളണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഓസീസിന്റെ ബോളിങ് ആക്രമണം. 20 ഓവർ എറിഞ്ഞ ബോളണ്ട് 31 റൺസ് വിട്ടുകൊടുത്ത് 4 […]

Continue Reading

ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കി ബുംറ. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോർഡ് മറികടന്നു. ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 30 വിക്കറ്റുകളോടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബുംറ. ഇപ്പോൾ 907 റേറ്റിങ് പോയിന്റോടെയാണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. […]

Continue Reading

രോഹിത്‌ ശർമ വിരമിക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ

തുടർ പരാജയങ്ങൾ, ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ രോഹിത്‌ ശർമ ടെസ്റ്റിൽ നിന്ന്‌ വിരമിച്ചേക്കുമെന്ന്‌ റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ. വിരമിക്കൽ പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതതയില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിന്‌ ശേഷം വിരമിക്കുമെന്നാണ് സൂചന. ജനുവരി മൂന്നിന് സിഡ്നിയിലാണ് ഓസ്‌ട്രേലിയക്കെതിരെ ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ അവസാനമത്സരം. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്‌ ഫൈനലിലേക്ക്‌ ടീം യോഗ്യത നേടിയാൽ ആ മത്സരം കളിക്കാൻ അനുവദിക്കണമെന്ന്‌ സെലക്‌ടർമാരോട്‌ രോഹിത്‌ പറഞ്ഞതായും വാർത്തകളുണ്ട്‌. ഈ വർഷം ടെസ്റ്റിൽ വളരെ […]

Continue Reading

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയക്കുതിപ്പ്

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പ്. ഒഡിഷയെ രണ്ട്‌ ഗോളിന്‌ തകർത്ത് മൂന്നാം ജയത്തോടെ ക്വാർട്ടർ ഉറപ്പാക്കി കേരള ടീം. മുഹമ്മദ്‌ അജ്‌സലും നസീബ്‌ റഹ്മാനുമാണ്‌ കേരളത്തിനായി വിജയ​ഗോളുകൾ നേടിയത്. ഒമ്പത്‌ പോയിന്റോടെ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം കുതിക്കുന്നത്. ടീമിനിനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. മികച്ച കളി പുറത്തെടുത്ത ഒഡീഷ കേരളത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ 41-ാം മിനിറ്റിൽ മൈതാനമധ്യത്തുനിന്ന്‌ ലഭിച്ച പന്ത്‌ മുഹമ്മദ്‌ റോഷൽ മുന്നേറ്റതാരം അജ്‌സലിന്‌ മറിച്ചുകൊടുത്തു. ശരവേഗത്തിൽ കുതിച്ച അജ്‌സൽ രണ്ട്‌ […]

Continue Reading

ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ ഒരു വേദിയിലും; സ്ഥിരീകരിച്ച് ഐസിസി

അടുത്ത വർഷത്തെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ നിഷ്പക്ഷ വേദിയിലുമായി നടക്കും. 2024-2027 കാലയളവിൽ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റുകളിൽ ഇരുരാജ്യങ്ങളുടേയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടക്കുമെന്ന് ഐസിസി ബോര്‍ഡ് അറിയിച്ചു. 2025 ഫെബ്രുവരിയിലും മാര്‍ച്ചിലും നടക്കാനിരിക്കുന്ന ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി (പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്), ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 (ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്), 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് (ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്നത്) എന്നിവയ്ക്ക് […]

Continue Reading