മ്യാന്‍മറില്‍ മരണസംഖ്യ ഉയരുന്നു; 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്

നീപെഡോ: മ്യാന്‍മറില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട്. 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മ്യാന്‍മറിലെ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിയെ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നാണ് വിവരം. സ്യൂചി ജയിലില്‍ സുരക്ഷിതയാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.

Continue Reading

ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് മുകേഷ് അംബാനി പുറത്ത്

ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് റിലയാൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി പുറത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് മുകേഷ് അംബാനി പട്ടികയിൽ നിന്ന് പുറത്തായത്. ഹുറുൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് അംബാനിയുടെ സമ്പത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടായിരിക്കുന്നതയാണ് റിപ്പോർട്ട്. കടബാധ്യത വർധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരൻ എന്ന സ്ഥാനം […]

Continue Reading

പൊങ്കൽ റിലീസ് ആയി ‘ജനനായകൻ’ എത്തും; ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്

നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ജനനായകൻ റിലീസ് ചെയ്യുക. 2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഖ്യാപന വേളയിൽ 2025 ഒക്ടോബറിൽ ജന നായകൻ റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരുന്നു. വിജയിയുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. വിജയിയെയും ആരാധകരെയും സംബന്ധിച്ച് ഏറെ സ്പെഷ്യലായിട്ടുള്ളൊരു ചിത്രം കൂടിയാണ് ജന […]

Continue Reading

വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡൽഹി: 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക് ആണ് പുരസ്‌കാരം. ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമാണ് വിനോദ് കുമാർ ശുക്ല. 11 ലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്  ജ്ഞാനപീഠ പുരസ്‌കാരം.

Continue Reading

കേരളത്തിലെ 100+ പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കാൻ കെഎഫ്‌സിയുടെ ഇന്ത്യ സഹയോഗ് പരിപാടി

കൊച്ചി: മുംബൈ, ഡൽഹി, ഹൈദരാബാദ്, എന്നീ 1100-ലധികം പ്രാദേശിക റെസ്റ്റോറൻ്റുകളെ വിജയകരമായി പിന്തുണച്ചതിനു ശേഷം, കെഎഫ്‌സിയുടെ ഇന്ത്യ സഹയോഗ് പരിപാടി ര കേരളത്തിലെ തിരുവനന്തപുരത്ത് ആരംഭിച്ചു. രണ്ടാമതും പരിപാടിയുടെ ഭാഗമായി, കേരളത്തിലെ 100+ പ്രാദേശിക റെസ്റ്റോറന്റുകൾക്കും ഭക്ഷണശാലകൾക്കും ഭക്ഷ്യസുരക്ഷയും ശുചിത്വവും, ഉപഭോക്ത്യ സേവനം, ലാഭക്ഷമത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള നിശ്ചിത മൊഡ്യൂളുകളിൽ കെഎഫ്സി പരിശീലനം നൽകി. 2020 ലാണ് കെഎഫ്‌സിയുടെ ഇന്ത്യ ഹയോഗ് പ്രോഗ്രാം ആദ്യമായി ആരംഭിച്ചത്; റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എഫ്എസ്എസ്എഐ യുടെ ഫുഡ് സേഫ്റ്റി […]

Continue Reading

ട്രെയിനിൽ ഇനി എല്ലാവർക്കും ലോവർ ബെ‍ർത്ത് കിട്ടില്ല;ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

Continue Reading

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പിതാവ് അന്തരിച്ച കദം സിംഗിന് NCP നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു

ജമാൽപൂർ: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പിതാവ് അന്തരിച്ച കദം സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ജമാൽപൂർ ഗ്രാമത്തിൽ ഒത്തുകൂടി. അനുശോചന യോഗത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, എൻസിപി ദേശീയ ജനറൽ സെക്രട്ടറി ബ്രിജ്മോഹൻ ശ്രീവാസ്തവ് തുടങ്ങിയവർ പങ്കെടുത്തു. സന്ദർശന വേളയിൽ, നേതാക്കൾ കദം സിംഗിൻ്റെ ജീവിതയാത്ര ശ്രദ്ധിച്ചു, അദ്ദേഹത്തിൻ്റെ സംഭാവനകളും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പ്രതിഫലിപ്പിച്ചു. ഭൂപേന്ദ്ര യാദവിനും കുടുംബത്തിനും […]

Continue Reading

പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി മദ്യം വീതം സൗജന്യമായി നൽകൂ; നിയമസഭയിൽ ജെഡിഎസ് എംഎൽഎ

ബംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി വീതം മദ്യം സർക്കാർ സൗജന്യമായി നൽകണമെന്ന് കർണാടക നിയമസഭയിൽ ജെഡിഎസ് എംഎൽഎ എം.ടി. കൃഷ്ണപ്പ. മദ്യപിക്കുന്നവരുടെ പണം കൊണ്ടാണ് സംസ്ഥാനത്ത് വനിതകൾക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയും വൈദ്യുത പദ്ധതിയുമൊക്കെ നടപ്പാക്കുന്നതെന്നും അതിനാൽ തന്നെ പുരുഷന്മാർക്കും സൗജന്യമായി എന്തെങ്കിലും നൽകൂ എന്നും അദ്ദേഹം പറഞ്ഞു. ആണുങ്ങൾക്ക് എന്തെങ്കിലും കൊടുക്കൂ. എന്താണതിൽ തെറ്റ്. സൊസൈറ്റി വഴി മദ്യം വിതരണം ചെയ്യൂ. എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കൃഷ്ണപ്പയുടെ ആവശ്യത്തെ […]

Continue Reading

കാത്തിരിപ്പിന് വിരാമം;മണ്ണിലിറങ്ങി ക്രൂ 9

ഫ്ലോറിഡ: കാത്തിരിപ്പിന് വിരാമം, സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തിയത്.

Continue Reading

ആമസോൺ, ഫ്ലിപ്‍കാർട്ട് ഗോഡൗണുകളിൽ റെയ്ഡ്

ന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ, ഫ്ലിപ്‍കാർട്ട് കമ്പനികളുടെ വെയർഹൗസുകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്  അധികൃതരുടെ റെയ്ഡ്. മാനദണ്ഡങ്ങൾ പ്രകാരമുള്ള നിലവാരം പാലിക്കാത്ത ഉത്പന്നങൾ പിടിച്ചെടുത്തു. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി നിലവാരം കുറഞ്ഞ സാധനങ്ങൾ വിറ്റഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്ന് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം  അറിയിച്ചു.

Continue Reading