സ്വകാര്യ സർവ്വകലാശാല ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അനുമതി

സ്വകാര്യ സർവ്വകലാശാല ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അനുമതി. നടപ്പ് സഭാ സമ്മേളന കാലയളവിൽ ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. കേരളത്തിനകത്തു തന്നെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം മേഖല വിപുലീകരിക്കുകയാണ് ലക്ഷ്യം. ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധാരണക്കാർക്ക് കൂടി ലഭ്യമാകുന്നു എന്നത് ബില്ല് ഉറപ്പാക്കും. നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ അപേക്ഷിക്കുന്നവർക്ക് അന്തിമ അനുമതി ലഭ്യമാകു. അതേസമയം, ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുന്നത് ബാലപീഡനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഇന്റര്‍വ്യൂ നടത്താന്‍ […]

Continue Reading

വീണ്ടും ജീവനെടുത്ത് കാട്ടാന; ആക്രമണത്തിൽ സ്ത്രീ മരിച്ചു

ഇടുക്കി – കോട്ടയം അതിർത്തി പ്രദേശമായ പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന […]

Continue Reading

വിഴിഞ്ഞം റെയില്‍ കണക്ടിവിറ്റി 2028 ഡിസംബറിനുള്ളില്‍ : മന്ത്രി വി എന്‍ വാസവന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയില്‍പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും 2028 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. പാതയുടെ നിര്‍മ്മാണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. പഴയ കണ്‍സഷന്‍ എഗ്രിമെന്‍റ് പ്രകാരം റെയില്‍പ്പാത സ്ഥാപിക്കേണ്ടിയിരുന്നത് 2022 മെയ് മാസത്തിലായിരുന്നു. AVPPL മായുള്ള പുതിയ സെറ്റില്‍മെന്‍റ് കരാര്‍ പ്രകാരമാണ് റെയില്‍ പാത സ്ഥാപിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2028 ആക്കി ദീര്‍ഘിപ്പിച്ചത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അവര്‍ തയ്യാറാക്കിയ […]

Continue Reading

പാതിവില തട്ടിപ്പ് ; ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എഡിജിപി യുടെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി സോജനായിരിക്കും അന്വേഷണം നടത്തുക.നൂറിലധികം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പടെ മാത്രം 81 പേരാണ് പ്രത്യേക അന്വേഷണ […]

Continue Reading

നടി പാര്‍വതി നായര്‍ വിവാഹിതയായി

തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ വരൻ. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നടി പാര്‍വതി നായരുടെ വിവാഹ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.വ്യവസായിയാണ് താരത്തിന്റെ വരൻ. വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും നേരത്തെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു മനോഹരമായ കുറിപ്പും ഫോട്ടോയ്‍ക്കൊപ്പം എഴുതിയിരുന്നു. എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി […]

Continue Reading

വടകരയില്‍ കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പിടിയില്‍. പുറമേരി സ്വദേശി ഷെജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. 2024 ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു.

Continue Reading

കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

ഞാനോ പാർട്ടിയോ പണം സ്വീകരിച്ചിട്ടില്ല;അനന്തുവിൻ്റെ ആരോപണം ഒരു തട്ടിപ്പുകാരൻ്റെ വാക്കുകൾ മാത്രം; സി വി വർഗീസ്

പാതിവില തട്ടിപ്പിൽ താൻ പണം വാങ്ങിയെന്ന ആരോപണം പൂർണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാൽ മതിയെന്ന് സി വി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. താനോ പാർട്ടിയോ അനന്തു കൃഷ്ണനിൽ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരിൽ അനന്തുവിൽ നിന്ന് പണം വാങ്ങാൻ ആരേയും താൻ പറഞ്ഞ് ഏൽപ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്തോ എന്ന് അന്വേഷണത്തിൽ കണ്ടത്തട്ടേയെന്നും […]

Continue Reading

പാതിവില തട്ടിപ്പ്; എറണാകുളം പറവൂരില്‍ ഇരയായത് 800ലധികം പേര്‍

okഎറണാകുളം പറവൂരില്‍ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായത് 800ലധികം പേര്‍. ജനസേവാ സമിതി ട്രസ്റ്റ് വഴിയാണ് ഇവര്‍ പണം നല്‍കിയത്.പരാതിക്കാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പണം തിരികെ കിട്ടുന്നതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനം. പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പണം നഷ്ടമായവര്‍ ഒരുമിച്ച് എത്തിയാണ് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുവരെ 800 ലധികം പരാതികള്‍ ലഭിച്ചു. പറവൂര്‍ ജനസേവ സമിതി ട്രസ്റ്റ് മുഖേനയാണ് മേഖലയിലുള്ളവര്‍ പണം നല്‍കിയത്. പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു […]

Continue Reading