ലുധിയാന: കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്. അധ്യാപകന്‍ പിന്നാലെ നടന്ന് ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രൊഫസർ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനുള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥിക്കൊപ്പം ആദ്യ വർഷത്തിൽ പഠിച്ചവരാണ് കേസിൽ പ്രതിചേർത്ത മൂന്ന് പേർ. പൊലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈനിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല എന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ ആരോപണം.
ഹിമാചൽ പ്രദേശിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മരണമൊഴി പുറത്ത്
